പ്ലസ് വൺ പരീക്ഷാ തീയതി മാറ്റി;ജൂണ്‍ 13 മുതല്‍ 30 വരെ നടത്തും
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ലസ് വൺ മാതൃകാ പരീക്ഷ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നേരത്തെ ജൂൺ രണ്ട് മുതൽ 18 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. നേരത്തെ നിശ്ചയിച്ച പോലെ ജൂണ്‍ 2 മുതല്‍ മോഡല്‍ പരീക്ഷ നടത്തും. രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. […]