Kerala

റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തിയ്യതി നീട്ടി

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡd ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി 31 വരെ നീട്ടി. സംസ്ഥാനത്തു 36.1 ലക്ഷം കാര്‍ഡ് ഉടമകള്‍ ഇനിയും ആധാര്‍ ബന്ധിപ്പിക്കല്‍ നടത്തിയിട്ടില്ലാത്തതിനാലാണു തീയതി നീട്ടിയതെന്നു മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. ഇന്നലെ വരെയാണു സമയം അനുവദിച്ചിരുന്നത്. റേഷന്‍കട, അക്ഷയ കേന്ദ്രം, www.civilsupplieskerala.gov.in വെബ് സൈറ്റ് എന്നിവ വഴി ആധാര്‍ ബന്ധിപ്പിക്കാം. ചെയ്യാത്തവര്‍ക്കു 31 ന് ശേഷം റേഷന്‍ ലഭിക്കില്ല.

error: Protected Content !!