ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; യു.പിയില്‍ വനം മന്ത്രി ധാരാസിങ് ചൗഹാൻ രാജിവെച്ചു
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ഒരു മന്ത്രിയുടെ കൂടി രാജിവെച്ചു. വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ തൊഴില്‍മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ ഇന്നലെ രാജിവെച്ചിരുന്നു. സര്‍ക്കാരില്‍ നിന്നും ദളിത്, പിന്നാക്ക വിഭാഗക്കാര്‍ക്ക് അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ധാരാ സിംഗിന്റെ രാജി. ബി.എസ്.പി അംഗമായിരുന്ന ധാരാസിങ് ചൗഹാന്‍ 2015ലാണ് ബിജെപിപിയിലെത്തിയത്. നേരത്തെ, ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കാബിനറ്റ് മന്ത്രിയും പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുമായ സ്വാമി പ്രസാദ് […]
