National

ദാന ചുഴലിക്കാറ്റ് ഒഡീഷ തീരംതൊട്ടു; ശക്തമായ കാറ്റും മഴയും തുടരുന്നു; മിന്നല്‍ പ്രളയത്തിന് മുന്നറിയിപ്പ്

  • 25th October 2024
  • 0 Comments

ദാന ചുഴലിക്കാറ്റ് ഒഡീഷ തീരംതൊട്ടു. ബംഗാളിലും ഒഡിഷയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഡിഷയില്‍ മിന്നല്‍ പ്രളയത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 10 ലക്ഷത്തോളം പേരെ 4000 ത്തോളം ക്യാമ്പുകളിലേക്കായി മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം, വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇരുന്നൂറിലധികം റെയില്‍വേ സര്‍വീസുകളും നിര്‍ത്തിവച്ചു. വിവിധ സേനാംഗങ്ങളെയും ഇരു സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി ഗതികള്‍ വിലയിരുത്തി.

National

ദാന ചുഴലിക്കാറ്റ്; ഒഡീഷ , പശ്ചിമബംഗാള്‍ ജാഗ്രതാ നിര്‍ദേശം; നിരവധി ട്രെയിനുകള്‍ റദ്ദാക്കി

  • 23rd October 2024
  • 0 Comments

ഭുവനേശ്വര്‍: ദാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടും. ഒഡീഷ , പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ഡാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചെന്നൈ, കടലൂര്‍, നാഗപട്ടണം, എന്നൂര്‍, കാട്ടുപള്ളി, പാമ്പന്‍, തൂത്തുക്കുടി, പുതുച്ചേരി, കാരയ്ക്കല്‍ എന്നീ തുറമുഖങ്ങളിലാണു മുന്നറിയിപ്പ്.

error: Protected Content !!