ദളിത് യുവതി പാചകം ചെയ്യ്ത ഭക്ഷണം നിരസിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
ദളിത് യുവതി പാചകം ചെയ്യ്ത ഭക്ഷണം നിരസിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്‌കൂളിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍. ഡിസംബറില്‍ ദളിതര്‍ ഭക്ഷണം പാകം ചെയ്യുന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുനിതാ ദേവി എന്ന യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 മുതല്‍ സ്‌കൂളിലെ 66 ഓളം വിദ്യാര്‍ത്ഥികള്‍ സുനിത തയ്യാറാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ചമ്പാവത്ത് ജില്ലാ ഉദ്യോഗസ്ഥര്‍ ദളിത് പാചകക്കാരിയുടെ നിയമനത്തിലെ നടപടിക്രമങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി പിരിച്ചുവിടുകയായിരുന്നു. പിന്നീട് സുനിതാ ദേവിയെ സ്‌കൂളില്‍ […]
