മധ്യപ്രദേശിൽ ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി; എട്ട് പേർ അറസ്റ്റിൽ
മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത് യുവാവിനെ ആൾക്കൂട്ടം അടിച്ച് കൊലപ്പെടുത്തി. അക്രമികളിൽ നിന്ന് മകനെ രക്ഷപ്പെടുത്താൻ ശ്രമിച്ച അമ്മയെ നഗ്നയാക്കി മർദിക്കുകയും ചെയ്തു. നിതിൻ അഹിർവാൾ എന്ന 18 വയസുകാരനാണ് കൊല്ലപ്പെട്ടത്. 12 പേർ അടങ്ങിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ എട്ട് പേർ ആറസ്റ്റിലായിട്ടുണ്ട് . യുവാവിന്റെ സഹോദരി നൽകിയ പീഡനക്കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയാണ് മർദനവും കൊലപാതകവും നടന്നത്. ഗ്രാമത്തിലെ ബസ് സ്റ്റാന്റിന് സമീപത്ത് നിൽക്കുകയായിരുന്ന യുവാവിനെ വടികൊണ്ട് അടിക്കുകയും മർദിക്കുകയും […]