കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പിന്നോക്കക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: യു സി രാമന്‍
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാറും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെയും ക്രീമിലിയര്‍ നയം പരിഷ്‌കരിക്കുന്നതിലൂടെയും പിന്നോക്കക്കാര്‍ക്ക് ഭരണഘടന നല്‍കുന്ന സംരക്ഷണ കവചത്തെ തകര്‍ക്കുകയാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമന്‍ പറഞ്ഞു. രാജ്യവ്യാപകമായി ദളിത് പിന്നോക്ക സമുദായങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും സംവരണ അട്ടിമറിക്കെതിരെയും ദളിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എം.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു ഇ.പി. ബാബു, കെസി ശ്രീധരന്‍, […]