പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചു; ദളിത് യുവാവിനെ ഒരു സംഘമാളുകള്‍ അടിച്ചുകൊന്നു
ലക്‌നൗ: യുപിയിലെ ബദൗണ്‍ ജില്ലയില്‍ ദളിത് യുവാവിനെ ഒരു സംഘമാളുകള്‍ അടിച്ചുകൊന്നു. പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് 24 കാരനായ കമലേഷിനെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് വടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രധാന പ്രതി സൂരജ് റാത്തോഡും കൂട്ടാളികളും അറസ്റ്റിലായി. ടാപ്പില്‍ നിന്ന് കമലേഷ് വെള്ളം കുടിച്ചതറിഞ്ഞെത്തിയ പ്രതികള്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മര്‍ദനമേറ്റ് അവശനിലയിലായ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കമലേഷിന്റെ പിതാവ് ജഗദീഷിന്റെ പരാതിയില്‍ പൊലീസ് […]


