‘എന്റെ അച്ഛനും ഡ്രൈവര്‍ ആണ്, ദൈവം കാത്ത് രക്ഷിക്കട്ടെ; രണ്ടാം ക്ലാസുകാരന്റെ വൈകാരിക ഡയറി കുറിപ്പ് പങ്കുവെച്ച് മന്ത്രി
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശിയായ അര്‍ജുനെ കാണാതായതിന് പിന്നാലെ ഒരു രണ്ടാം ക്ലാസുകാരന്‍ എഴുതിയ വൈകാരിക ഡയറിക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോഴിക്കോട് വടകര മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഷാന്റെ ഡയറി കുറിപ്പാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വണ്ടിയുമായി പോയ അര്‍ജുന്‍ മണ്ണിടിച്ചിലില്‍ കാണാതായി. എന്റെ അച്ഛനും ഡ്രൈവര്‍ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ’- എന്നായിരുന്നു […]