National News

‘കുറച്ചു കാലമായി ഞങ്ങൾ ചെയുന്ന പണി ഇതാണ്’ ; കേന്ദ്രസര്‍ക്കാരിന് മറുപടിയുമായി ദൈനിക് ഭാസ്‌കർ

  • 23rd July 2021
  • 0 Comments

മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് മറുപടിയുമായി പത്രം. സര്‍ക്കാര്‍ ചെയ്തത് സര്‍ക്കാരിന്റെ പണി ആണ്, എന്നാല്‍ കുറച്ചുകാലമായി ഞങ്ങള്‍ ചെയ്ത പണി ഇതാണ് എന്ന് പറഞ്ഞുകൊണ്ട് കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ വാര്‍ത്തകളുടെ കട്ടിംഗുകള്‍ ദൈനിക് ഭാസ്‌കര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. രാജ്യത്ത് കൊവിഡ് മൂലം മരണ സഖ്യ ഉയരുന്നതും, കൊവിഡ് മൂലം മരിച്ചവരുടെ മൃതശരീരം നദിയില്‍ തള്ളിയതടക്കമുള്ള റിപ്പോര്‍ട്ടുകളാണ് പത്രം പങ്കുവെച്ചത്. ഗംഗയില്‍ കൊവിഡ് […]

National News

തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി. സര്‍ക്കാര്‍ നടത്തുന്നത്; അരവിന്ദ് കെജ്‌രിവാള്‍

  • 22nd July 2021
  • 0 Comments

മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ അപലപിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ” മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ദൈനിക് ഭാസ്‌കറിലും ഭാരത് സമാചറിലും നടത്തിയ ആദായനികുതി റെയ്ഡുകള്‍. അവരുടെ സന്ദേശം വ്യക്തമാണ്- ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവരെ അതിന് വിടില്ലെന്ന്. ഇത്തരത്തിലുള്ള ചിന്ത വളരെ അപകടകരമാണ്. എല്ലാവരും അതിനെതിരെ ശബ്ദമുയര്‍ത്തണം,”കെജ്‌രിവാള്‍ പറഞ്ഞു ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്.

National News

കേന്ദ്രസര്‍ക്കാറിനെതിരെ വാര്‍ത്ത കൊടുത്തു; ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ റെയ്ഡുമായി ആദായനികുതി വകുപ്പ്

  • 22nd July 2021
  • 0 Comments

മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ റെയ്ഡുമായി ആദായനികുതി വകുപ്പ്. ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്ത കൊടുക്കുന്ന മാധ്യമസ്ഥാപനമാണ് ദൈനിക് ഭാസ്‌കര്‍. കൊവിഡ് നിയന്ത്രണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നും ദൈനിക് ഭാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന റിപ്പോര്‍ട്ടും ദൈനിക് ഭാസ്‌കറിന്റേതായിരുന്നു. രാജ്യത്തെ എല്ലായിടത്തുമായി വിവിധ ഭാഷകളില്‍ 60 എഡിഷനുള്ള മാധ്യമസ്ഥാപനമാണ് ദൈനിക് […]

error: Protected Content !!