Kerala kerala

കണ്ണൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

  • 12th February 2025
  • 0 Comments

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേല്‍ സാജുവിന്റെ മകള്‍ മരീറ്റ ആണ് മരിച്ചത് . ആലക്കോട് നിര്‍മല സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്‌കൂളില്‍ അയച്ചിരുന്നു. സ്‌കൂളില്‍ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

error: Protected Content !!