National News

കർണാടക മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; ഡി കെ ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചു

വൻഭൂരിപക്ഷത്തോടെ കർണാടകയിൽ അധികാരത്തിലെത്തിയ കോൺഗ്രസ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.മുഖ്യമന്ത്രി കസേരയ്ക്കായി മുന്‍പന്തിയിലുള്ള മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ തിങ്കളാഴ്ച തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. ഡി.കെ.ശിവകുമാര്‍ തിങ്കാളാഴ്ച ഡല്‍ഹി യാത്ര റദ്ദാക്കിയത് ഊഹാപോഹങ്ങള്‍ക്കിട്ടയാക്കിയിരുന്നു. എന്നാല്‍ പനിയും വയറിന് സുഖമില്ലാത്തതും കാരണമാണ് തിങ്കളാഴ്ചത്തെ യാത്ര റദ്ദാക്കിയതെന്ന് ഡി.കെ.ശിവകുമാര്‍ തന്നെ വിശദീകരിക്കുകയുണ്ടായി. എംഎല്‍എമാരുടെ അഭിപ്രായങ്ങളടങ്ങിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച രാത്രിയോടെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കർണാടകയിൽ പാർട്ടി നിയോഗിച്ച നിരീക്ഷക സംഘം സമർപ്പിച്ചു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി […]

error: Protected Content !!