GLOBAL News

ലിബിയയില്‍ നാശം വിതച്ച് ഡാനിയേല്‍ കൊടുങ്കാറ്റ്; വെള്ളപ്പൊക്കത്തിൽ ഇതുവരെ മരണപ്പെട്ടത് 5000-ത്തിലധികം പേർ

  • 14th September 2023
  • 0 Comments

ലിബിയയിൽ നാശം വിതച്ച് ഡാനിയേല്‍ കൊടുങ്കാറ്റ്.വെള്ളപ്പൊക്കത്തിൽ ഇതുവരെ 5000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും 10,000-ത്തിലധികം ആളുകളെ കാണാതായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെള്ളപ്പൊക്കം ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. കൊടുങ്കാറ്റ് ഏറ്റവും മോശമായി ബാധിച്ചത് ഡെർണയിലാണ്. നഗരത്തിന് മുകളിലുള്ള പർവതനിരകളിലെ രണ്ട് അണക്കെട്ടുകൾ തകർന്നു. ഇത്രയും വലിയ ദുരന്തം രാജ്യം മുമ്പ് നേരിട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചുകൊണ്ട് സിവിൽ ഏവിയേഷൻ മന്ത്രി ഹിചെം അബു ചിയോവാട്ട് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. പ്രളയത്തെ തുടർന്ന് പലയിടത്തും ഇന്റർനെറ്റ്, […]

Kerala

മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ പ്രവേശിച്ചു; വടക്കൻ കേരളത്തിലെ മലയോര മേഖലയിൽ മഴയ്ക്ക് സാധ്യത

  • 10th December 2022
  • 0 Comments

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാടിൽ കരതൊട്ട ശേഷം ദുർബലമായി തുടങ്ങി. ഇന്നലെ രാത്രി പത്ത് മണിയോടെ ചുഴലിക്കാറ്റ് ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് വച്ച് കരയിൽ പ്രവേശിച്ചു. കരതൊട്ടത്തിന് പിന്നാലെ ചുഴലിക്കാറ്റ് തീവ്രന്യൂനമർദ്ദമായി ദുർബലപ്പെട്ടു. വരും മണിക്കൂറുകളിൽ കൂടുതൽ ദുർബലമായി വ‌ടക്കൻ കേരളത്തിലൂടെയോ കർണാടകയിലൂടെയോ അറബിക്കടലിൽ പ്രവേശിച്ചേക്കും എന്ന് കാലാവസ്ഥാ നിരീക്ഷകനായ രാജീവൻ എരിക്കുളം അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് രാത്രി മുതൽ വടക്കൻ കേരളത്തിലെ മലയോര മേഖലയിൽ മഴയ്ക്ക് സാധ്യതയുണ്ട്. അ‌ടുത്ത […]

National News

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും;; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 16ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മ്യാന്‍മര്‍ നൽകിയ ‘ടൗട്ടെ ‘ Taukte (Tau tae) എന്ന പേരായിരിക്കും ഉപയോഗിക്കുക. കേരളത്തിലും 14 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും […]

ശക്തി കുറഞ്ഞ് ബുറേവി; കേരളത്തില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം മാത്രം, മഴയ്ക്ക് സാധ്യത

  • 4th December 2020
  • 0 Comments

ബുറേവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാന്നാര്‍ കടലിടുക്കില്‍ എത്തിയ ബുറേവി ചുഴലിക്കാറ്റ് കഴിഞ്ഞ 3 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കി.മീ ദൂരത്തിലും, പാമ്പനില്‍ നിന്നും 70 കി.മീ ദൂരത്തിലും, കന്യാകുമാരിയില്‍ നിന്ന് ഏകദേശം 160 കി.മീ ദൂരത്തിലുമാണ്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത […]

ബുറേവി;കേരള തീരത്ത് റെഡ് അലര്‍ട്ട്

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തേ ചുഴലിക്കാറ്റ് മുന്നറിയിപ്പായി സംസ്ഥാനത്ത് ‍ യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരുന്നു,ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് റെഡ് അലര്‍ട്ടായി ഉയര്‍ത്തിയത്. ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പാണ് ഇത്. ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കി. തിരുവനന്തപുരം , പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം ജില്ല പൂർണ്ണമായും ജാഗ്രതയിലാണെന്ന് ജില്ല കളക്ടർ നവ് ജ്യോത് ഘോസ അറിയിച്ചു. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ […]

ബുറേവി ചുഴലിക്കാറ്റ്; കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് കേന്ദ്രജലക്കമ്മീഷന്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലെ 48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് നാളെ കന്യാകുമാരിയിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കേരളതീരത്തെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് […]

Kerala

അറബിക്കടലില്‍ ന്യൂനമര്‍ദം: മത്സ്യ ബന്ധനത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ വിലക്ക്

മെയ് 31 ഓട് കൂടി അറബിക്കടലില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനുമിടയിലായി കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത, ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ മെയ് 29 നോട് കൂടി മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ തന്നെ കേരള തീരത്ത് പൂര്‍ണ്ണമായും മല്‍സ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ദീര്‍ഘദൂര മല്‍സ്യബന്ധനത്തിന് പോയവര്‍ രാത്രിയോടെ തന്നെ മടങ്ങിയെത്തുകയോ […]

error: Protected Content !!