മാനാഞ്ചിറയില്‍ മലയാളത്തിന് ആദരം ;കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡിന്റെ സൈക്കിള്‍ യജ്ഞത്തിന് തുടക്കമായി
കനത്ത മഴ വകവയ്ക്കാതെ, കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തിന് ആദരമര്‍പ്പിച്ച് എന്‍.എസ്.എസ്, സൈക്കിള്‍ ബ്രിഗേഡ് വളണ്ടിയര്‍മാര്‍ മാനാഞ്ചിറ മൈതാനിയില്‍ കേരളത്തിന്റെ പ്രതീകാത്മക ചിത്രം തീര്‍ത്തു. ഹരിത സൗഹൃദ നവകേരളനിര്‍മാണത്തിനായി സൈക്കിള്‍ യജ്ഞം എന്ന സന്ദേശവുമായി 63 സൈക്കിളുകള്‍ കൊണ്ട് തീര്‍ത്ത കേരളത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ എ.കെ.പി.എ കോഴിക്കോട് നോര്‍ത്ത് മേഖലയിലെ 63 ഫോട്ടോ ആക്ടീവിസ്റ്റുകളുമെത്തി. കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 63 ദിന സൈക്കിള്‍ യജ്ഞത്തിന് തുടക്കം കുറിച്ച കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡാണ് പരിപാടി സംഘടിപ്പിച്ചത്. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നവകേരള […]