അനുവാദമില്ലാതെ ഫോട്ടോ പകർത്തുന്നത് കുറ്റം; പിഴയും തടവും യുഎഇയില്‍ സൈബര്‍ നിയമ ഭേദഗതി
അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രം പൊതുസ്ഥലത്ത് നിന്നും എടുക്കുന്നതിനെതിരെ യു.എ.ഇയില്‍ നിയമനിര്‍മാണം.പൊതുസ്ഥലത്ത് അനുവാദമില്ലാതെ സ്വകാര്യത ലംഘിച്ച് ചിത്രമെടുത്താല്‍ പുതിയ നിയമ പ്രകാരം ആറ് മാസം തടവോ 150,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയോ ലഭിക്കും2022 ജനുവരി രണ്ട് മുതലാണ് നിയമം നിലവില്‍ വരുന്നത്.കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് യു.എ.ഇ.ക്ക് പുറത്തുള്ള ആളുകളോ വെബ് പ്ലാറ്റ്‌ഫോമുകളോ ആണെങ്കില്‍പ്പോലും നടപടികള്‍ സ്വീകരിക്കുന്നതിന് സൈബര്‍ ക്രൈം നിയമത്തിലെ ഭേദഗതികള്‍ സാധുത നല്‍കുന്നുണ്ട്. പുതിയ നിയമപ്രകാരം ബാങ്ക്, മാധ്യമം, ആരോഗ്യം, സയന്‍സ് മേഖലകളിലെ ഡാറ്റാ സിസ്റ്റങ്ങള്‍ക്ക് […]