എന്ത് സന്തോഷമാണ് ഒരു വ്യക്തിയെ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുന്നതിലൂടെ ലഭിക്കുന്നത്; ‘റെഫ്യൂസ് ദി അബ്യൂസ്’ ക്യാംപെയിനില്‍ പാര്‍വതി തെരുവോത്ത്
സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമം പൂര്‍ണമായ സുരഷിതത്വം നല്‍കുന്നതല്ലെങ്കിലും അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമ്മള്‍ക്കുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ ഡബ്ല്യുസിസി സംഘടിപ്പിച്ച ‘റെഫ്യൂസ് ദ അബ്യൂസ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് പാര്‍വതിയുടെ പ്രതികരണം. പാര്‍വതിയുടെ വാക്കുകളിലേക്ക്, ഞാന്‍ സിനിമയില്‍ വന്ന് 15 വര്‍ഷമാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഭാഗമായിട്ട് ഏകദേശം 10 വര്‍ഷമാകുന്നു. എന്റെ സിനിമകള്‍ക്ക് എത്രത്തോളം അംഗീകാരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നോ അതേ അളവില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ […]