kerala Kerala Trending

സൈബര്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിനായി ഷോര്‍ട്ട്ഫിലിം നിര്‍മിച്ച് കേരള പൊലീസ്.

  • 1st April 2024
  • 0 Comments

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിനായി ഷോര്‍ട്ട്ഫിലിം നിര്‍മിച്ച് കേരള പൊലീസ്. അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിമിന്റെ ഭാഗമായി നടി ഭാവനയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിന്റെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ആര് വിളിച്ചാലും ബാങ്കിങ് വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഷോര്‍ട്ട്ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ തേടി വിളിക്കില്ല. അതിനാല്‍ ഇത്തരം കോളുകളില്‍ വഞ്ചിതരാകരുതെന്നും നിതാന്ത ജാഗ്രത പാലിക്കണമെന്നും ഷോര്‍ട്ട്ഫിലിം മുന്നറിയിപ്പ് നല്‍കുന്നു.

Kerala Local News

ലഹരികൾ വാഴുന്ന സൈബറിടങ്ങൾ

  • 24th June 2023
  • 0 Comments

സിബ്ഗത്തുള്ള എം ചീഫ് എഡിറ്റർ ജനശബ്ദം ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുട്ടികളിലേക്കും കൗമാര പ്രായക്കാരിലേക്കും അതിവേഗം പടര്‍ന്നു പിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും സുലഭമായി ലഭിക്കുന്ന ലഹരി വസ്തുക്കള്‍ക്ക് പെണ്‍കുട്ടികള്‍ പോലും അടിപ്പെടുന്ന ഭീതിതമായ അവസ്ഥയാണ് കേരളത്തിൽ പ്രതിദിനം കണ്ടുവരുന്നത്. കേരളത്തില്‍ മാത്രം ഒരു ദിവസം 10 കോടി രൂപയുടെ ലഹരി കച്ചവടമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി ക്രെഡിറ്റ് കാര്‍ഡിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും […]

Kerala

കുന്ദമംഗലം ന്യൂസ് ഡോട് കോം ഇംപാക്ട് ഭിന്നശേഷിക്കാരനായ കുട്ടിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

എസ് എസ് എൽ സി യിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഭിന്നശേഷിക്കാരനായ കുട്ടിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ, കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കുന്ദമംഗലം ന്യൂസ് ഡോട് കോം നൽകിയ വാർത്തയെ തുടർന്നാണ് നടപടി. വിഷയത്തിൽ എസ്‌പി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, സൈബർ സെൽ ഡയറക്ടർ, എന്നിവർക്ക് കമ്മീഷൻ നോട്ടീസ് നൽകി. ഉടനെ കേസിന്റെ വിശദീകരണം ലഭ്യമാക്കണമെന്നും, എടുത്ത നടപടി കമ്മീഷനെ അറിയിക്കണമെന്നും നൽകിയ ഉത്തരവിൽ പറയുന്നതായി ബാലാവകാശ കമ്മീഷൻ അംഗം അഡ്വ : […]

error: Protected Content !!