Local

വരട്ട്യാക്ക് സിഡബ്ല്യുആര്‍ഡിഎം റോഡില്‍ നടക്കുന്നത് നിലവാരമില്ലാത്ത പണി; പരാതി നല്‍കി

  • 12th February 2020
  • 0 Comments

കുന്ദമംഗലം വരട്ട്യാക്ക് സിഡബ്ല്യുആര്‍ഡിഎം റോഡ് പണി നിലവാരമില്ലാത്ത രീതിയില്‍ ആണ് നടക്കുന്നത് എന്ന ചൂണ്ടിക്കാണിച്ച് പരാതി നല്‍കി. കൊടുവള്ളി പിഡബ്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും എംഎല്‍എ പിടിഎ റഹീമിനുമാണ് പരാതി നല്‍കിയത്. ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ച റോഡ് പണി റോഡ് കുത്തിയിളക്കിയ ശേഷം നിര്‍ത്തിവെക്കുകയായിരുന്നു. ഇത് ജനങ്ങള്‍ക്ക് ഏറെ പ്രയാസമായി. നേരത്തെ റോഡിന് 10 മീറ്റര്‍ വീതി വേണം എന്ന ആവശ്യത്തില്‍ ഒരു കമ്മറ്റി ഉണ്ടാക്കി എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ നാട്ടുകാരില്‍ നിന്നും സ്ഥലം ഏറ്റെടുത്തിരുന്നു. അതിന് […]

Local

സര്‍ക്കാരും കരാറുകാരും തമ്മില്‍ ഒത്തുകളിക്കുന്നു; വെല്‍ഫെയര്‍ പാര്‍ട്ടി

  • 13th November 2019
  • 0 Comments

കുന്നമംഗലം : സര്‍ക്കാരും കരാറുകാരും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും സി.ഡബ്ല്യു.ആര്‍.ഡി.എം – വരിട്ട്യാക്ക് – താമരശ്ശേരി റോഡ് വര്‍ക്ക് നടത്തുന്ന നാഥ് കണ്‍സ്ട്രക്ഷനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.പി. അന്‍വര്‍ സാദത്ത്. ‘സി.ഡബ്ല്യു.ആര്‍. ഡി. എം – വരിട്ട്യാക്ക് – താമരശ്ശേരി റോഡ് പണിയുടെ സ്തംഭനാവസ്ഥ : പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെടുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി വരിട്ട്യാക്കില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷത്തിലധികമായി ഈ […]

error: Protected Content !!