ശുഭ വാർത്ത കോവിഡ് വാക്സിനുകളുടെ പരീക്ഷണം ഏറെക്കുറെ പൂർത്തിയായി
രാജ്യത്തിന് ആശ്വാസമായ വാർത്തകളാണ് പുറത്ത് വരുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സീനുകളുടെ പരീക്ഷണം ഏറെക്കുറെ പൂർത്തിയായതായി ഐസിഎംആർ. ഭാരത് ബയോടെക്, കാഡില, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവർ വികസിപ്പിച്ചെടുത്ത വാക്സീനുകളാണ് പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ളത്. ഇതിൽ ഭാരത് ബയോടെകും കാഡിലയും വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സീനുകൾ രണ്ടാം ഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറയുന്നു കേന്ദ്രം തീരുമാനിച്ചാൽ അടിയന്തര അംഗീകാരം നൽകുന്നത് പരിഗണിക്കാമെന്നും ഐസിഎംആർ അധികൃതർ പാർലമെന്ററി പാനലിനോട് […]
