Kerala News

യാത്രക്കാരന്‍ കടത്തിയ സ്വര്‍ണം പുറത്തെത്തിച്ചു; കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍

  • 18th August 2022
  • 0 Comments

കളളക്കടത്ത് സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍. സൂപ്രണ്ട് പി. മുനിയപ്പനെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടയിലായിരുന്നു ഇയാളെ പിടികൂടിയത്. രണ്ട് കാസര്‍കോട് സ്വദേശികള്‍ എത്തിച്ച സ്വര്‍ണം കരിപ്പൂരിന് പുറത്ത് യാത്രക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് പിടിയിലായത്. മുനിയപ്പന്റെ മുറിയില്‍ നിന്ന് നാല് ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പാണ് ഇയാള്‍ കസ്റ്റംസ് സൂപ്രണ്ടായി ചുമതലയേറ്റത്. ഇയാളുടെ പക്കല്‍ നിന്ന് 320 ഗ്രാം സ്വര്‍ണവും, പാസ്പോര്‍ട്ടുകളും മറ്റ് ആഡംബരവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. […]

error: Protected Content !!