റിമാന്‍ഡ് പ്രതിയെ മര്‍ദ്ദിച്ച് കൊന്ന ജയില്‍ ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു
കോവിഡ് സെന്ററില്‍ റിമാന്‍ഡ് പ്രതിയെ മര്‍ദ്ദിച്ച കൊന്ന ആറ് ജയില്‍ ഉദ്യോഗസ്ഥരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സമീപകാലത്ത് കേരളത്തില്‍ നടന്ന കസ്റ്റഡി കൊലപാതകങ്ങളിലൊന്നും കേട്ടുകേള്‍വിയില്ലാത്ത നിയമ നടപടി. ഏറ്റവും ഒടുവില്‍ സംസ്ഥാനത്താകെ ചര്‍ച്ചയായ നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതകത്തില്‍ പോലും അന്വേഷണം ഇപ്പോഴും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഒരു മാസത്തിനകം അമ്പളിക്കല കോവിഡ് സെന്ററില്‍ വച്ച് റിമാന്‍ഡ് പ്രതി ഷെമീറിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതികളെയെല്ലാം കൊലക്കുറ്റമടക്കമുള്ള ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. അതും […]