Kerala

കുസാറ്റ് ദുരന്തം; ഉത്തരവാദി മുന്‍ പ്രിന്‍സിപ്പല്‍; ആവര്‍ത്തിച്ച് സര്‍ക്കാര്‍

  • 2nd February 2024
  • 0 Comments

കൊച്ചി: കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുന്‍ പ്രിന്‍സിപ്പലാണെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. കുട്ടികളെ പൂര്‍ണമായും ഉത്തരവാദിത്തം ഏല്‍പ്പിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.സംവിധാനങ്ങളുടെ പരാജയമാണ് സംഭവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ നല്‍കിയ കത്തില്‍ രജിസ്ട്രാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍വകലാശാലയ്ക്ക് കോടതി നിര്‍ദേശം നല്‍കി. ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്നാണ് ഹൈക്കോടതിയില്‍ നേരത്തെ പൊലീസ് വിശദീകരിച്ചിരുന്നത്.

Kerala

കുസാറ്റിലെ സംഘർഷം; നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ

  • 27th October 2022
  • 0 Comments

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ടായ ആക്രമണത്തിൽ പൊലീസ് നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് വിദ്യാർഥികൾ. നാല് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരപരാധികളായ ഹോസ്റ്റൽ വിദ്യാർഥികളാണ് അറസ്റ്റിലായതെന്നാണ് പരാതി. കുസാറ്റ് ക്യാമ്പസിൽ ഇന്നലെ രാവിലെയും വൈകിട്ടുമായി നടന്ന വിദ്യാർത്ഥി സംഘട്ടനത്തിൽ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിഹാൽ, നിധിൻ, സാബിർ എസ്എഫ്‌ഐ പ്രവർത്തകനായ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. നിരപരാധികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നു വെന്നും ഹോസ്റ്റലിൽ അക്രമം നടത്തിയവർക്കെതിരെ നടപടി വേണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഹോസ്റ്റലിൽ അതിക്രമിച്ച് കയറി […]

Kerala

കുസാറ്റ് എസ്എഫ്ഐ മാർച്ച്; ജില്ലാ പ്രസിഡന്റും സംഘവും കൈ അടിച്ച് ഒടിച്ചു, പരാതി നൽകി സെക്യൂരിറ്റി ജീവനക്കാരൻ

  • 26th October 2022
  • 0 Comments

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിനിടെ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം കൈ അടിച്ചൊടിച്ചെന്ന് സെക്യൂരിറ്റി ജീവനക്കാരൻ. ഇതുമായി ബന്ധപ്പെട്ട് കുസാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ സോമൻ കളമശേരി പൊലീസിൽ പരാതി നൽകി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിതിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദ്ദിച്ചതെന്നാണ് പരാതി. കുസാറ്റിലേക്ക് എസ്എഫ്ഐ നടത്തിയ സമരത്തിനിടെയായിരുന്നു മർദ്ദനമെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ആരോപണം നിഷേധിച്ച് എസ്എഫ്ഐയും ജില്ലാ പ്രസിഡന്റ് പ്രജിതും രംഗത്തെത്തി. സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചിട്ടില്ലെന്നും […]

error: Protected Content !!