കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം;പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കെജ്‌രിവാൾ
കറൻസിയിൽ ദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കത്ത്.കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ ആവശ്യപ്പെടുന്നു.രാജ്യത്തിനു സാമ്പത്തിക പുരോഗതിയും ഐശ്വര്യവുമുണ്ടാകാൻ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നു കേജ്‌രിവാൾ നേരത്തേ നിർദേശിച്ചിരുന്നു. “എല്ലാ ദിവസവും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുന്നു. അപ്പോൾ ഈ ചിത്രങ്ങൾ ചേർക്കാം”. രണ്ട് ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.“ഇൻഡോനേഷ്യ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്, 2-3 ശതമാനം […]