മണിപ്പുരിൽ സംഘർഷം: ആൾക്കൂട്ടം കേന്ദ്രമന്ത്രിയുടെ വീട് ആക്രമിച്ചു
ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെ ആൾക്കൂട്ടം കേന്ദ്രമന്ത്രിയുടെ വീട് ആക്രമിച്ചു. വിദേശകാര്യ–വിദ്യാഭ്യാസ സഹമന്ത്രി ആർ.കെ.രഞ്ജൻ സിങ്ങിന്റെ ഇംഫാലിലുള്ള വീടാണ് ആക്രമിച്ചത്.മന്ത്രി വസതിയിൽ ഉള്ളപ്പോഴായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർത്തും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് അക്രമികളെ തുരത്തിയത്. എതാനും ദിവസങ്ങൾക്ക് മുൻപ് പൊതുമരാമത്തു മന്ത്രി കൗന്തജം ഗോവിന്ദദാസിന്റെ വീടും ആൾക്കൂട്ടം ആക്രമിച്ചിരുന്നു. മെയ്തെയ് –കുക്കി വിഭാഗങ്ങൾ എറ്റുമുട്ടിയതോടെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷമുണ്ടായത്. അനിശ്ചിതകാല കർഫ്യു ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ആക്രമണത്തിൽ ഇതുവരെ 71 പേർ കൊല്ലപ്പെട്ടു. […]