വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ-കൊച്ചി പവർ ഹൈവേ
സംസ്ഥാനത്തെ വൈദ്യുതി മേഖലയ്ക്ക് വലിയ പ്രോത്സാഹനമായി ഇടമൺ-കൊച്ചി പവർ ലൈൻ ചാർജിംഗ് തുടങ്ങി. ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാവും.ഇടമൺ-കൊച്ചി 400 കെ.വി.ലൈൻ (148.3 കി.മീ) പൂർത്തിയായതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെൽവേലി-കൊച്ചി-ഉദുമൽപെട്ട് 400 കെ.വി പവർ ഹൈവേ (437 കി.മീ)യാണ് യാഥാർഥ്യമായിരിക്കുന്നത്. 2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോൾ കേരളത്തിലെ പ്രസരണ ശൃംഖലയിൽ ശരാശരി രണ്ടു കിലോ വോൾട്ട് വർധന സാധ്യമായി. […]