പെരിന്തല്‍മണ്ണയില്‍ 11കാരനെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം
പെരിന്തല്‍മണ്ണയില്‍ 11കാരനെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. റജീബിനാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 2012 മുതല്‍ 2016 വരെ കുട്ടിയെ ഭീഷണിപ്പെടുത്തി അതിഗുരുതരമായ ലൈംഗിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പോക്സോ ആക്റ്റ് പ്രകാരം ഇരട്ട ജീവപര്യന്തം തടവ് കൂടാതെ, 1,60000 രൂപ പിഴയും പ്രതി ഒടുക്കണം. സ്പെഷ്യല്‍ ജഡ്ജ് അനില്‍ കുമാറാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 20 സാക്ഷികളെ വിസതരിക്കുകയും 19 രേഖകള്‍ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട് […]