സംസ്ഥാനത്തെ ക്വാറികളുടെയും ക്രഷറുകളുടെയും വിവരങ്ങൾ ഇനി പൊതുജനങ്ങൾക്കുമറിയാം
*ക്വാറികളുടെ ഡിജിറ്റൽ സർവേ നടത്തുംസംസ്ഥാനത്തെ ക്വാറികൾ, ക്രഷറുകൾ, ധാതു സംഭരണത്തിനുള്ള ഡിപ്പോകൾ എന്നിവയുടേതുൾപ്പെടെ സകല വിവരങ്ങളും പൊതുജനങ്ങൾക്കും വ്യവസായ സംരംഭകർക്കും ലഭിക്കും. ഇതിനായി ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നേതൃത്വത്തിൽ ഡാഷ്‌ബോർഡ് ആരംഭിച്ചു. www.dashboard.dmg.kerala.gov.in എന്ന ഡാഷ്‌ബോർഡിൽ ക്വാറി, ക്രഷർ എന്നിവയുടെ സ്ഥാനം, ഉടമസ്ഥ വിവരങ്ങൾ എന്നിവ ഉപഗ്രഹ/ ഭൂപടത്തിൽ അടയാളപ്പെടുത്തി കാണാനാകും. ജില്ല തിരിച്ചുള്ള ഖനനാനുമതികളുടെ എണ്ണവും ലഭ്യമാണ്. ഖനനത്തിന് അനുമതി നൽകിയിട്ടുള്ള കാലയളവ്, ഒരു സ്ഥലത്തു നിന്ന് നീക്കം ചെയ്യാവുന്ന പരമാവധി ധാതുവിന്റെ അളവ്, ഇ […]