മനുഷത്വ വിരുദ്ധമായി ഇടപെടുന്നു; പോലീസിനെതിരെ വിമർശനവുമായി എം വി ഗോവിന്ദൻ
മനുഷ്യത്വ വിരുദ്ധമായി ചില പോലീസുകാർ ഇടപെടുന്നുവെന്ന വിമർശനവുമായി മന്ത്രി എം വി ഗോവിന്ദൻ. കഴിഞ്ഞകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി പൊലീസിനെതിരെ വിമർശനം ഉന്നയിച്ചത്. അത്തരം പ്രവണതയുള്ള പൊലീസുകാരെ തിരുത്തണം. ജനങ്ങളുടെ മേൽ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമ ല്ലെന്നും ജനങ്ങളെ കൃത്യമായി സേവിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പൊലീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ ആരോപണം.