Kerala News

കേരളീയത്തിന്റെ പേരിൽ നടക്കുന്നത് ധൂർത്ത്; വി ഡി സതീശൻ

  • 1st November 2023
  • 0 Comments

കേരളീയത്തിന്റെ പേരിൽ നടക്കുന്നത് ധൂർത്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മനഃസാക്ഷിയില്ലാതെയാണ് കോടിക്കണക്കിന് രൂപ ചെലവാക്കിക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാര്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഭരണനേതൃത്വത്തിനും യാതൊരു പിടിയുമില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിലാണ് കോടിക്കണക്കിന് കടബാധ്യതയാണ് ഓരോ വകുപ്പിനുമുള്ളത്. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും മാത്രം 40,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക കിട്ടാതെ ഒരുലക്ഷത്തോളം പെന്‍ഷന്‍കാര്‍ മരിച്ചു. സാമൂഹിക സുരക്ഷാപെന്‍ഷന്‍ മുടങ്ങി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന് കൊടുക്കാന്‍ പണമില്ല. […]

error: Protected Content !!