ചിലര്‍ പൈസയ്ക്ക് വേണ്ടി മരിക്കുന്നു;കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ
കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കിയിട്ടും ജീവനക്കാര്‍ എന്തിന് കൈക്കൂലി വാങ്ങുന്നുവെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നാട്ടിൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ആത്മാർത്ഥമായിട്ട് ജോലി ചെയ്യുന്നവരാണെങ്കിലും എന്നാൽ ചിലർക്ക് പണമുണ്ടാക്കാൻ ഭയങ്കര ആവേശമാണെന്ന് സജി ചെറിയാൻ പറഞ്ഞു. ചിലര്‍ പൈസയ്ക്ക് വേണ്ടി മരിക്കുകയാണെന്നും ഇങ്ങനെ കൈക്കൂലി വാങ്ങുന്ന ഒരു വ്യക്തിയെ ആദ്യമായിട്ട് കാണുകയാണെന്നുംഅടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ […]
