500 കോടിയുടെ മാമാങ്കം നവകേരള സദസ് ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടിയുള്ളത്; കെ സുധാകരന്‍ എംപി
ഒരു കോടിയിലധികം രൂപയ്ക്കു വാങ്ങിയ ബെന്‍സ് ലക്ഷ്വറി കോച്ചിലെത്തി, ചങ്ങാത്ത മുതലാളിമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന നവകേരള സദസില്‍ പാവപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും സ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനങ്ങള്‍ക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ് മുഖ്യമന്ത്രിയുടെ നവകേരള സദസിന്റെ പേരിലുള്ള യാത്ര. അന്തസ്സും അഭിമാനവുമുണ്ടെങ്കില്‍ ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ തയ്യാറാകാണം. ജനങ്ങളെക്കാള്‍ സ്വന്തം കുടുംബത്തോട് മാത്രമാണ് മുഖ്യമന്ത്രിക്ക് ആഭിമുഖ്യമുള്ളത്.മുഖ്യമന്ത്രി ആരുടെയും പരാതികള്‍ നേരിട്ടു സ്വീകരിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കത്തില്‍ വീര്‍പ്പുമുട്ടുന്ന തദ്ദേശസ്ഥാപനങ്ങളെയും സഹകരണസംഘങ്ങളെയും […]