വാഹനത്തില്‍ ഇന്ത്യന്‍ പതാക കെട്ടണം,യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം
യുദ്ധസാഹചര്യത്തിൽ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.18,000 പേരാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. പ്രാഥമികമായി ആയിരം പേരെ ഇന്നു തന്നെ ഒഴിപ്പിക്കും.നിലവില്‍ യുക്രൈന്റെ കിഴക്ക്, തെക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുള്ളത്.നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. യുക്രൈനില്‍ വ്യാമപാത ഉള്‍പ്പെടെ അടയ്ക്കുകയും തലസ്ഥാന നഗരമായ കീവില്‍ ഉള്‍പ്പെടെ സാഹചര്യം രൂക്ഷമാവുകയും ചെയ്തതോടയൊണ് രക്ഷാദൗത്യം അയല്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് […]