News

കുന്ദമംഗലത്തെ കള്ളനോട്ട് കേസ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

കുന്ദമംഗലം: കേരളത്തെ ഞെട്ടിച്ച കള്ളനോട്ട് ശൃംഘലയിലെ പ്രധാന കണ്ണിയായ കുന്ദമംഗലം സ്വദേശി ഷമീറിനെ തെളിവെടുപ്പിനായി കുന്ദമംഗലത്തെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിപിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കൊണ്ടുവന്നത്. പ്രതി ഷമീര്‍ കളരിക്കണ്ടി കക്കാട് സ്‌കൂളിന് സമീപം കള്ളനോട്ടടിക്കാനായി വാടകക്കെടുത്ത വീടും പരിസരവും പ്രതി തെളിവെടുപ്പ് സംഘത്തിന് കാണിച്ചുകൊടുത്തു. ഷമീറിനെ ഇന്നലെയാണ് കോടതിയില്‍ നിന്ന് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ നിന്ന് വാങ്ങിയത്. കേരളത്തെ നടുക്കിയ കള്ളനോട്ട് കേസില്‍ നിരവധി വിവരങ്ങളാണ് വരും ദിവസങ്ങളില്‍ പോലീസിന് കണ്ടെത്താനാവുക. കഴിഞ്ഞ […]

error: Protected Content !!