Kerala kerala

കൊല്ലത്ത് മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു

കൊല്ലം കടപ്പാക്കടയില്‍ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയ നഗര്‍ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ അഭിഭാഷകനായ ശ്രീനിവാസ പിള്ളയാണ് ആത്മഹത്യ ചെയ്തത്. മകള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അച്ഛനും മകനും മാത്രമായിരുന്നു അക്ഷയ നഗറിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഇവിടെയാണ് സംഭവം നടന്നത്. വീട്ടിലെ ഹാളിലാണ് മകന്‍ വിഷ്ണുവിന്റെ മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്രീനിവാസ പിള്ളയുടെ മൃതദേഹം കണ്ടെത്തിയത്. വിഷ്ണുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായിട്ടാണ് വിവരം. ശ്രീനിവാസ […]

Kerala kerala

ഉത്തര്‍പ്രദേശില്‍ 17 കാരിയുടെ തലയറുത്ത് മൃതദേഹം കനാലില്‍ തള്ളിയ സംഭവം; അമ്മയടക്കം നാല് പേര്‍ കസ്റ്റഡിയില്‍; ദുരഭിമാനക്കൊലയെന്ന് സംശയം

മീററ്റ്: ഉത്തര്‍പ്രദേശില്‍ 17 കാരിയുടെ തലയറുത്ത് മൃതദേഹം കനാലില്‍ തള്ളിയ സംഭവുമായി ബന്ധപ്പെട്ട് നാല് കുടുംബാംഗങ്ങള്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മീററ്റിലെ പാര്‍താപൂരിലാണ് സംഭവം. ദൗറലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഒരു ദിവസം മുമ്പ് ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിനിയെ കാണാതായിരുന്നു. ആണ്‍സുഹൃത്തിന്റെ പേരും മൊബൈല്‍ നമ്പറും അടങ്ങിയ കടലാസ് തുണ്ട് പെണ്‍കുട്ടിയുടെ കയ്യില്‍ ചുരുട്ടിപ്പിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതാണ് മരിച്ചത് കാണാതായ പെണ്‍കുട്ടിയാണെന്ന് കണ്ടെത്താന്‍ സഹായിച്ചത്. ബഹാദൂര്‍പൂര്‍ ഗ്രാമത്തിലെ ഒരു അഴുക്കുചാലില്‍ നിന്ന് വികൃതമായ രീതിയിലാണ് […]

kerala Kerala

മാനന്തവാടിയില്‍ കാണാതായ ഒന്‍പത് വയസുകാരിയെ കണ്ടെത്തി; പ്രതി പിടിയില്‍

വയനാട് മാനന്തവാടിയില്‍ കാണാതായ ഒന്‍പത് വയസുകാരിയെ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയ പ്രതിയുടെയും പിടികൂടി. ഇരുവരെയും കണ്ടെത്തിയത് സമീപത്തെ വനപ്രദേശത്ത് നിന്നാണ്. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത് ജീവിത പങ്കാളിയായ ദിലീഷാണ്. ഇന്നലെയാണ് കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത്.

Kerala kerala

തൃശൂരില്‍ കുഴല്‍ക്കിണര്‍ കുഴിക്കലിനിടെ തര്‍ക്കം; 60കാരന് വെട്ടേറ്റു; പ്രതി ഒളിവില്‍

തൃശൂര്‍: കല്ലമ്പാറയില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ 60കാരന് വെട്ടേറ്റു. കല്ലമ്പാറ കൊച്ചുവീട്ടില്‍ മോഹനനാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശവാസിയായ ഏലിയാസ് എന്നയാളാണ് മോഹനനെ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവം. കുഴല്‍ക്കിണര്‍ കുഴിച്ചപ്പോള്‍ പുറത്തുവന്ന ചളിവെള്ളം ഏലിയാസിന്റെ വീട്ടുവളപ്പിലേക്ക് കയറി. ഇതില്‍ പ്രകോപിതനായ ഏലിയാസ് വീട്ടില്‍നിന്ന് വാക്കത്തി എടുത്തുകൊണ്ടുവന്ന് മോഹനനെ വെട്ടുകയായിരുന്നു. വെട്ട് തടുത്തതോടെ മോഹനന്റെ കൈയില്‍ മുറിവേറ്റു. സംഭവത്തിനു പിന്നാലെ ഏലിയാസ് ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. […]

Kerala kerala

രഹസ്യമായി അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മകന്‍ കസ്റ്റഡിയില്‍; മരിച്ചതിനുശേഷം കുഴിച്ചിട്ടതെന്ന് മൊഴി

  • 19th December 2024
  • 0 Comments

കൊച്ചി വെണ്ണലയില്‍ മകന്‍ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. അമ്മ മരിച്ചതിനുശേഷം കുഴിച്ചിട്ടെന്നാണ് മകന്റെ മൊഴി. മകന്‍ പ്രദീപ് പോലീസ് കസ്റ്റഡിയില്‍. 78-കാരി അല്ലിയുടെ മൃതദേഹമാണ് കുഴിച്ചിട്ടത്. മകന്‍ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് സമീപവാസികള്‍ പറയുന്നു. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അമ്മ മരിച്ചു, […]

kerala Kerala

തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പിച്ചു; പ്രതി ഒളിവില്‍

  • 29th October 2024
  • 0 Comments

തിരുവനന്തപുരം: കാട്ടക്കടയില്‍ ഭര്‍ത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പിച്ചു. ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത്. പരിക്കേറ്റ സ്വപ്നയെയും മകന്‍ അഭിനവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ കൈതക്കോണം റോഡിന് സമീപത്തുവച്ചായിരുന്നു അക്രമണം. നിഷാദിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.

Kerala kerala

മദ്യലഹരിയില്‍ തര്‍ക്കം; കൊട്ടാരക്കരയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി; അറസ്റ്റ്

  • 18th October 2024
  • 0 Comments

കൊല്ലം: കൊട്ടാരക്കരയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കല്‍ സ്വദേശി തങ്കപ്പന്‍ ആചാരി (81) മരിച്ചു. മകന്‍ അജിത്ത് (52) നെ പൊലീസ് പിടികൂടി. റിട്ട. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു മരിച്ച തങ്കപ്പന്‍ ആചാരി.മദ്യലഹരിയില്‍ ഇരുവരും ചേര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

Kerala kerala

കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് കസ്റ്റഡിയില്‍

  • 14th October 2024
  • 0 Comments

കൊല്ലം: ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് (28) ആണ് മരിച്ചത്. സംഭവത്തില്‍ ഇര്‍ഷാദിന്റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

kerala Kerala

ചെറുതുരുത്തിയില്‍ തമിഴ്നാട് സ്വദേശിയായ സ്ത്രീ മരിച്ച സംഭവം: കൊലപാതകമെന്ന് പൊലീസ്

തൃശൂര്‍: ചെറുതുരുത്തിയില്‍ തമിഴ്നാട് സ്വദേശിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തമിഴ്നാട് സ്വദേശി സെല്‍വി(50)യാണ് ഇന്നലെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശന്‍ അറസ്റ്റിലായി. സെല്‍വിയുടെ സ്വാകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയാണ് കൊലപാതകം നടത്തിയത്. പ്രതി തന്നെയാണ് ചെറുതുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തി ഭാര്യ മരിച്ചുകിടക്കുന്നതായി അറിയിച്ചത്. പിന്നീട് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് അതിക്രൂര കൊലപാതകം വ്യക്തമായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു.

Kerala

പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച; നാലംഗ സംഘം പിടിയില്‍

  • 3rd December 2023
  • 0 Comments

കൊച്ചി: പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍. നിയമവിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. എറണാകുളം പോണേക്കര സ്വദേശി സെജിന്‍ പയസ് (21), ചേര്‍ത്തല പാണാവളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സണ്‍ ഫ്രാന്‍സിസ് (39), ആലുവ തൈക്കാട്ടുകര ഡിഡി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലില്‍ നവംബര്‍ 15ന് രാത്രി 12നായിരുന്നു കവര്‍ച്ച […]

error: Protected Content !!