Kerala News

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

  • 22nd March 2022
  • 0 Comments

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ളസംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ ദിലീപുമായി ഏറെ അടുപ്പമുള്ള സീരിയല്‍ നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിതാ സീരിയല്‍ നിര്‍മാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപുമായി അടുത്ത […]

Kerala News

വധഗൂഢാലോചന കേസ്;നാദിർഷായെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

  • 18th February 2022
  • 0 Comments

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് സംവിധായകൻ നാദിർഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടുനിന്നു.മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തത്. ഇന്നലെ ദിലീപിന്റെ ചാർട്ടേട് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാ​ഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ.ഉദ്യോഗസ്ഥരെ കൊല്ലാനുള്ള പദ്ധതി ദിലീപ് പങ്കുവെച്ചിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിച്ചത്. ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷ. ദിലീപിന് അനുകൂലമായി നേരത്തെ ഫേസ്ബുക്കിലൂടെയടക്കം നാദിർഷ […]

Kerala News

ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ച് തനിക്ക് നേരെയുള്ള ആക്രമണം ആവാം;പ്രതികരിച്ച് സ്വപ്ന

  • 10th February 2022
  • 0 Comments

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡനപരാതിയിലെ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിന് പിന്നിലും ശിവശങ്കര്‍ തന്നെയെന്ന് സ്വപ്‌ന സുരേഷ്. കേസില്‍ പെട്ടന്ന് തന്നെ കുറ്റപത്രം സമര്‍പ്പിച്ചത് ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ച് തനിക്ക് നേരെയുള്ള ആക്രമണം ആവാമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തീരുമാനിക്കെട്ടെ. കേസുകളെല്ലാം കൂട്ടി വായിക്കുന്നുവെന്നും എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കേസുകളെക്കുറിച്ച് പറയുന്നില്ലെന്നും അവര്‍ പറഞ്ഞു. ഞാൻ തുറന്നു സംസാരിച്ചതിന്റെ അനന്തരഫലം ആയിരിക്കാം ഇത്തരം നടപടികളെന്നും എന്നാല്‍ എന്തും നേരിടാന്‍ തയ്യാറാണെന്നും സ്വപ്‌ന പറഞ്ഞു. എനിക്കെതിരായ ശിവശങ്കറിന്റെ […]

Kerala News

അറസ്റ്റിന് തയാറെടുത്ത്‌ ക്രൈംബ്രാഞ്ച് സംഘം, ദിലീപിന്റെ വീടിനു സമീപം എത്തി നിരാശയോടെ മടക്കം

  • 7th February 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചനനടത്തിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപിന്റെ വീട്ടില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മടങ്ങി. ആലുവയിലെ പത്മസരോവരം വീട്ടിന് മുന്നില്‍ രണ്ടംഗ ക്രൈംബ്രാഞ്ച് സംഘം രാവിലെതന്നെ എത്തിയിരുന്നു. എന്നാല്‍ കേസിന്റെ വിധി വന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നിര്‍ദേശപ്രകാരം സംഘം മടങ്ങിയത്.രാവിലെ 10.30-ഓടെയാണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞതെങ്കിലും പത്ത് മണിയോടെ തന്നെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീടിന് സമീപമെത്തി. ജാമ്യഹര്‍ജി തള്ളിയാല്‍ ദിലീപിനെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറെടുത്താണ്‌ ക്രൈംബ്രാഞ്ച് […]

Kerala News

ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ അപകടമരണം;അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്

  • 1st February 2022
  • 0 Comments

നടന്‍ ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ അപകടമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സലീഷിന്റെ സഹോദരന്റേയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.സലീഷിന്റെ അപകട മരണത്തിൽ ദുരൂഹത ഉണ്ടെന്ന് സഹോദരൻ പരാതി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ദിലിപീന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് നടത്തിയിരുന്ന കോടാലി സ്വദേശി സലീഷ് 2020 ഓഗസ്റ്റ് 30 നാണ് റോഡപകടത്തില്‍ മരിച്ചത്.എറണാകുളം പെന്റ മേനകയിലായിരുന്നു ഇയാള്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് നടത്തിയിരുന്നത്. ഈ കടയിലായിരുന്നു ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് നടത്തിയിരുന്നത്.മുമ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ […]

Kerala News

ചോദ്യം ചെയ്യൽ മൂന്നാം ദിനം;പ്രതികളിൽ ഒരാൾ കടുത്ത മാനസിക സമ്മര്‍ദത്തില്‍?; രണ്ടു തവണ പൊട്ടിക്കരഞ്ഞു

  • 25th January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസമായ ഇന്നും തുടരും.രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.പ്രതികളിലൊരാള്‍ ക്രൈം ബ്രാഞ്ചിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞയായി സൂചന. ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ പ്രതിയുടെ വിവരം പുറത്തു വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ […]

Kerala News

മോഫിയയെ സുഹൈൽ തലാഖ് ചെല്ലിയതിനെതിരെ കുടുംബം നിയമ നടപടിക്ക്; ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

  • 5th December 2021
  • 0 Comments

ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മോഫിയയെ ഭർത്താവ് സുഹൈൽ തലാഖ് ചൊല്ലിയതിനെതിരെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു . വിഷയത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. ഇതിനായി മോഫിയയുടെ പിതാവ് സുപ്രിംകോടതി അഭിഭാഷകന്റെ നിയമോപദേശം തേടി ഇതേ സമയം തലാഖ് മായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പള്ളിക്കമ്മിറ്റിയോട് വിവരങ്ങൾ ആരാഞ്ഞു. എന്നാൽ തലാഖ് വിഷയത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പള്ളിക്കമ്മിറ്റി പറയുന്നു. കേസെടുക്കുന്ന കാര്യത്തിൽ പൊലീസിനും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഡോക്ടറിൽ കുറഞ്ഞയാളെ […]

Kerala News

കോഴ ആരോപണം; സി കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയിഡ്

  • 9th August 2021
  • 0 Comments

കോഴ ആരോപണവുമായി ബന്ധപ്പെട്ട് സികെ ജാനുവിന്റെ വീട്ടില്‍ റെയിഡ്. ക്രൈംബ്രാഞ്ചാണ് റെയിഡ് നടത്തിയത്. പ്രധാനമായും സികെ ജാനുവിന്റെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണം സംഘം പരിശോധിച്ചത്. രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ തെളിവുകൾ നശിപ്പിച്ചതിന് കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനെതിരേയും ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരേയുമാണ് കേസെടുക്കുക. കേസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ഇവരോട് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഇരുവരും നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ട് […]

Kerala News

മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 25th June 2021
  • 0 Comments

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെങ്ങന്നൂർ ഡിവൈഎസ്പി , മാവേലിക്കര എസ്എച്ച്ഒ എന്നിവർ ക്രൈംബ്രാഞ്ച് സംഘത്തിൽ ഉണ്ടാകും. കഴിഞ്ഞ മാസം 14 നാണ് സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ഡോ.രാഹുൽ മാത്യുവിനെ മർദിച്ചത്. അതേസമയം, ഡോ.രാഹുൽ മാത്യുവിനെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടേഴ്‌സ് ഇന്ന് ഒപി ബഹിഷ്‌കരിക്കും. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. രാവിലെ 10 മണി […]

Kerala News

ഇ ഡി ക്കെതിരായ രണ്ട് കേസുകളും റദ്ദാക്കി; സർക്കാരിന് തിരിച്ചടി

  • 16th April 2021
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും ഹൈക്കോടതി റദ്ദാക്കി. ഇ.ഡി ആവശ്യം അംഗീകരിച്ചാണ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും റദ്ദാക്കിയത്.. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് […]

error: Protected Content !!