ചോദ്യം ചെയ്യലിന്റെ പേരില്‍ എന്നെ നിരന്തരം പീഡിപ്പിക്കുന്നു, മകളോടുള്ള കരുതല്‍ എല്ലാ പെണ്‍കുട്ടികളോടും വേണം; സ്വപ്‌ന സുരേഷ്
മുഖ്യമന്ത്രിയ്ക്കും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഗൂഢാലോചനയുടെ പേരില്‍ ചോദ്യം ചെയ്യലല്ല, മാനസികപീഡനമാണ് നടന്നതെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ഇനി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നാല്‍പ്പോലും സത്യം കേരളത്തിലെ ജനങ്ങളെ അറിയിക്കുമെന്നും അറ്റം കാണും വരെ പോരാടുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു. എച്ച് ആര്‍ ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ.കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ […]