Kerala

അലുവ അതുൽ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ

  • 15th March 2026
  • 0 Comments

കൊല്ലത്ത് ഗൂണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തയ സംഭവത്തിൽ എട്ട് പ്രതികൾ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളും സഹായിച്ച രണ്ടുപേരും അടക്കം നാലുപേരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് നാല് പേർ കൂടി കോട്ടയം മുണ്ടക്കയത്ത് നിന്ന് പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അരും കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രധാന പ്രതി ഉൾപ്പെടെ ഉള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. കൊലപാതകത്തിലെ […]

Kerala

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

  • 22nd January 2026
  • 0 Comments

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുമാണ് നീക്കം. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നുവെന്നാണ് പൊലീസ് നിഗമനം. ഷിംജിത ഇന്ന് ജാമ്യഹർജി നൽകിയേക്കും. ഇന്നലെ അറസ്റ്റിലായ ഷിംജിതയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. […]

National

കടന്നു പിടിച്ചു, ബലം പ്രയോഗിച്ച് ചുംബിച്ചു; മുൻ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതി

  • 19th November 2025
  • 0 Comments

കാൺപൂർ∙ ബലം പ്രയോഗിച്ച് തന്നെ ചുംബിച്ച മുൻ കാമുകന്റെ നാക്ക് കടിച്ചുമുറിച്ച് യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. 35കാരനായ ചംപി എന്നയാളുടെ നാക്കാണ് മുൻ കാമുകി കടിച്ചുമുറിച്ചത്. ഇയാൾ വിവാഹിതനാണ്. യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൽ ചംപി അസ്വസ്ഥനായിരുന്നു. വിവാഹനിശ്ചയത്തിന് പിന്നാലെ യുവതി ചംപിയിൽ നിന്ന് അകന്നു. ഇത് ചംപിയെ ദുഃഖിതനാക്കിയിരുന്നു. യുവതിയെ കാണാനും ഇയാൾ ഇടയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ യുവതി അതിന് തയാറായിരുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് കളിമണ്ണ് ശേഖരിക്കാനായി കുളത്തിന് സമീപത്തേയ്ക്ക് ഒറ്റയ്ക്ക് പോവുകയായിരുന്ന യുവതിയെ […]

Kerala

കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമം, പിതാവുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

  • 26th October 2025
  • 0 Comments

കോട്ടയം: കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് അച്ഛന് വിൽക്കാൻ ശ്രമിച്ചത്. 50,000 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനായിരുന്നു ശ്രമം. ഇയാൾ അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്. കുഞ്ഞിന്‍റെ അമ്മയ്ക്ക് കുഞ്ഞിന് വില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടർന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്.

Kerala

ന്യൂ മാഹി ഇരട്ടക്കൊലക്കേസ്: പ്രതികളെ വെറുതെ വിട്ട് കോടതി

  • 8th October 2025
  • 0 Comments

ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയെല്ലാം വെറുതെവിട്ടു. കൊടി സുനി അടക്കമുള്ളവരെയാണ് വെറുതെ വിട്ടത്.വിധി അപ്രതീക്ഷിതവും നിരാശാജനകവുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രേമരാജന്‍ പറഞ്ഞു. വിധി പഠിച്ചതിന് ശേഷം അപ്പീല്‍ കോടതിയില്‍ കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ കാലത്താണ് സംഭവം നടന്നത്. അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു. പ്രോസിക്യുഷന്‍ ഹാജറാക്കിയത് കെട്ടിച്ചമച്ച തെളിവുകളെന്ന് പ്രതിഭാഗം ആരോപിച്ചു. ബോംബ് സ്‌ഫോടനം നടന്നതിന്റെ തെളിവ് പോലും ഇല്ലായിരുന്നെന്ന് സി കെ […]

Kerala

പാലക്കാട് ചെങ്കൽ ക്വാറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ

  • 18th September 2025
  • 0 Comments

മണ്ണാർക്കാട്: പാലക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് യുവതിയെ ക്വാറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാക്കടപ്പുറം അച്ചീരി വീട്ടിൽ യുഗേഷിന്റെ ഭാര്യ അഞ്ജുമോളാണ് (23) മരിച്ചത്. അഞ്ജുമോളുടെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. കുടുംബവഴക്കിനിടെ കഴുത്തിൽ പിടിച്ചു തള്ളിയപ്പോൾ ക്വാറിയിൽ വീണതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പോലീസി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. .

kerala

മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു; മകൻ ഒളിവിലെന്ന് പൊലീസ്

  • 12th September 2025
  • 0 Comments

കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. മകനാണ് ഗ്രേസിയെ കുത്തി പരുക്കേൽപ്പിച്ചത്. ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകൻ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലൂരില്‍ ഗ്രേസി നടത്തിയിരുന്ന കടയിൽ എത്തിയാണ് മകൻ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. മകനും ഗ്രേസിയുമായി വാക്കുതർക്കമുണ്ടായതായാണ് വിവരം. തർക്കത്തിനൊടുവിൽ കത്തി […]

International

നേപ്പാൾ പ്രക്ഷോഭത്തിനിടെ മുൻ പ്രധാനമന്ത്രിയുടെ ഭാര്യ വെന്തുമരിച്ചു

  • 10th September 2025
  • 0 Comments

കഠ്മണ്ഡു∙ സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെതിരെ ആരംഭിച്ച പ്രക്ഷോഭത്തിനിടെ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ തീപിടിച്ച വീട്ടിൽ‌ കുടുങ്ങി വെന്തുമരിച്ചു. ധനകാര്യമന്ത്രി ബിഷ്ണു പൗഡേലിനെ ജനക്കൂട്ടം തെരുവിൽ ആക്രമിച്ചു. നേപ്പാളി കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഷെർ ബഹാദുർ ദുബെയുടെ വീടാക്രമിച്ച പ്രക്ഷോഭകാരികൾ അദ്ദേഹത്തിന്റെ ഭാര്യയും വിദേശകാര്യമന്ത്രിയുമായ അർസു റാണയെ കയ്യേറ്റം ചെയ്യുന്ന വിഡിയോ പുറത്തുവന്നു. രക്തം ഒലിക്കുന്ന മുഖവുമായി ദുബെ നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള സ്കൂളും തീയിട്ടു. സമൂഹമാധ്യമ നിരോധനത്തിനെതിരെ […]

kerala Kerala News

മാരകായുധങ്ങളുമായി എത്തി, ഓണാഘോഷത്തിനിടെ സംഘർഷം, മൂന്ന് പേർക്ക് വെട്ടേറ്റു, പ്രതികൾ പിടിയിൽ

  • 9th September 2025
  • 0 Comments

ചിറയിൻ‌കീഴ്(തിരുവനന്തപുരം) : ഓണാഘോഷത്തിനിടെ മാരകായുധങ്ങളുമായി എത്തി സംഘർഷം നടത്തുകയും പെൺകുട്ടിയടക്കം മൂന്നുപേരെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത നാല് പേര് പോലീസ് പിടിയിൽ. ചിറയിൻകീഴ് ഈഞ്ചയ്ക്കൽ പാലത്തിനു സമീപം ആറ്റുവരമ്പിൽ തിട്ടവീട്ടിൽ പ്രവീൺലാൽ(34), ഈഞ്ചയ്ക്കൽ അനന്തൻതിട്ടവീട്ടിൽ ഉണ്ണി(28), ആറ്റുവരമ്പ് വയൽതിട്ടവീട്ടിൽ കിരൺപ്രകാശ്(29), ഈഞ്ചയ്ക്കൽ വയൽതിട്ട വീട്ടിൽ ജയേഷ്(24) എന്നിവരാണു പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം രാത്രി ഒൻപതരമണിയോടെയാണു സംഭവം. ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങൾക്കിടെയാണു അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി അഴിഞ്ഞാടിയത്. പരിപാടികൾ കാണാനിരുന്ന നാട്ടുകാർക്കിടയിലേക്കു അക്രമികൾ […]

Kerala

കഴക്കൂട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

  • 7th September 2025
  • 0 Comments

തിരുവനന്തപുരം: കഴക്കൂട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂർകോണം വലിയവിള പുത്തൻവീട്ടിൽ ഉല്ലാസിനെ (35) ആണ് വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ ഹാളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. പോത്തൻകോട് പൊലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. തുടർന്ന് അമ്മ ഉഷ വീട്ടിലെത്തി നോക്കുമ്പോൾ വീട്ടിലെ […]

error: Protected Content !!