രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബിസിസിഐ; നടപടി 87 വര്‍ഷത്തിനിടെ ആദ്യമായി
ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബിസിസിഐ. കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം ഈ വര്‍ഷം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബിസിസിഐ റദ്ദാക്കുന്നത്. രണ്ട് മാസം നീണ്ടു നില്ക്കുന്ന ബയോ ബബിള്‍ സൃഷ്ടിച്ച് രണ്ട് ഘട്ടങ്ങളിലായി രഞ്ജി ട്രോഫി നടത്തുന്നത് പ്രായോഗികം അല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ബിസിസിഐ നടപടി. ബിസിസിഐ സെക്രട്ടറി ജയ് ഷാ സംസ്ഥാന ഘടകങ്ങള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി […]
