ക്രിക്കറ്റ് കിറ്റ് വാങ്ങാൻ പാൽ വിൽക്കാൻ വരെ പോയിട്ടുണ്ട്, രോഹിത് ശര്‍മയെ കുറിച്ച് മുൻ ഇന്ത്യൻ താരം
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശർമ ഒരു കാലത്ത് ക്രിക്കറ്റ് കിറ്റു വാങ്ങാൻ പണമുണ്ടാക്കുന്നതിന് പാൽ വിൽപനയ്ക്കു പോയിട്ടുണ്ടെന്ന് മുൻ ഇന്ത്യന്‍ താരം പ്രഖ്യാൻ ഓജ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ ഡക്കാൻ ചാർജേഴ്സിൽ രോഹിതും ഓജയും ഒരുമിച്ചു കളിച്ചിട്ടുണ്ട്.പിന്നീട് ഇന്ത്യൻ ടീമിലും ഇരുവരും സഹതാരങ്ങളായിരുന്നു. ‘‘അണ്ടർ 15 ക്യാംപിൽവച്ചാണ് രോഹിത് ശര്‍മയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാൻ രോഹിത് ശർമയ്ക്കെതിരെ കളിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അധികം സംസാരിക്കില്ല, പക്ഷേ ബാറ്റിങ് അഗ്രസീവാണ്.’’–ജിയോ […]