Kerala

സാറാ തോമസ് ഇനി ഓര്‍മ്മയില്‍; ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി നല്‍കി

  • 27th November 2023
  • 0 Comments

കല്‍പ്പറ്റ: കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച താമരശ്ശേരി സ്വദേശിനി സാറാ തോമസിന് (20)ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി നല്‍കി. ഈങ്ങാപ്പുഴ സെയ്ന്റ് ജോര്‍ജസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. സാറയുടെ മാതാപിതാക്കള്‍, സഹോദരിമാര്‍, അടുത്ത ബന്ധുക്കള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേരാണ് സെമിത്തേരിയില്‍ സാറയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. രാവിലെ വീട്ടിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്. കോരങ്ങാട് തൂവക്കുന്നുമ്മല്‍ വയലപ്പള്ളില്‍ തോമസ് സ്‌കറിയുടെയും കൊച്ചുറാണിയുടെയും മകളാണ്. സാറയ്ക്ക് രണ്ടു സഹോദരമാരാണുള്ളത്.

error: Protected Content !!