Kerala News

ക്രീം ബണ്ണിൽ ക്രീമില്ല,ബേക്കറി ഉടമയ്ക്ക് യുവാക്കളുടെ ക്രൂര മർദനം,ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിന് കടയിലെത്തിയ വയോധികനും ആക്രമണം

കോട്ടയത്ത് ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് ബേക്കറി ഉടമയുടെ കൈ അടിച്ചൊടിച്ച് യുവാക്കൾ .ബേക്കറി ഉടമയേയും, ചായ കുടിക്കാനെത്തിയ വൃദ്ധനേയുമടക്കം അഞ്ച് പേരെയാണ് യുവാക്കൾ മർദിച്ചത്. ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിനായിരുന്നു 95 വയസുകാരനായ വൃദ്ധനെ ഇവർ തല്ലിയത്.ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തെ ചായക്കടയിൽ ആറ് യുവാക്കൾ ചായ കുടിക്കാനെത്തി. ബേക്കറിയിലെത്തിയ യുവാക്കൾ ക്രീം ബൺ ആവശ്യപ്പെട്ടു. ബൺ നൽകിയപ്പോൾ അതിൽ ക്രീമില്ലെന്ന് ആരോപിച്ച് ഇവർ ബേക്കറി ഉടമയെ മർദിക്കുകയായിരുന്നു. […]

error: Protected Content !!