തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രൻ സ്ഥലത്തെത്തി;സ്റ്റാലിൻ കുനൂരിലേക്ക് തിരിച്ചു;മൃതദേഹങ്ങൾ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിൽ
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ കൂനൂര്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദര്‍ശിക്കും.കോയമ്പത്തൂരില്‍നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കൂനൂരില്‍ എത്തിയിട്ടുണ്ട്. തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രനും സ്ഥലത്തെത്തി. അഞ്ചുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി മന്ത്രി കെ. രാമചന്ദ്രന്‍ സ്ഥിരീകരിച്ചു. അതേസമയം, അപകടത്തില്‍ 11 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരങ്ങള്‍.കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമായിരിക്കും അപകടസ്ഥലത്തേക്ക് സ്റ്റാലിന്‍ എത്തുക. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ വെല്ലിങ്ടണിലുള്ള സൈനിക […]