ബിഹാറില്‍ സിപിഐഎംഎല്ലിന് 12 സീറ്റില്‍ ലീഡ്, 18ല്‍ മാത്രം ലീഡുള്ള കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് ബാധ്യതയെന്ന് ഏഴുത്തുകാരന്‍ അജോയ് ബോസ്
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ എക്‌സിറ്റ് പോളുകളുടെ പ്രവചനത്തില്‍ നിന്ന് വ്യത്യസ്തമായി എന്‍ഡിഎയും ബിജെപിയും മുന്നേറുകയും ആര്‍ജെഡിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാതിരിക്കുകയും 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് 20 സീറ്റില്‍ പോലും ലീഡില്ലാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ മഹാസഖ്യത്തില്‍ മികച്ച നേട്ടമുണ്ടാക്കിയത് ഇടതുപാര്‍ട്ടികളാണ്. പ്രത്യേകിച്ച് സിപിഐഎംഎല്‍. 12 സീറ്റിലാണ് സിപിഐഎംഎല്‍ ലീഡ് ചെയ്യുന്നത്. സിപിഐയും സിപിഐഎമ്മും മൂന്ന് വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ലീഡ് നിലയില്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും […]