Kerala News

മൂന്നാം തവണയും സീതാറാം യെച്ചൂരി

  • 10th April 2022
  • 0 Comments

സിപിഐഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സിപിഐഎം ജനറല്‍ സെക്രട്ടറിയാവുന്നത്. അവസാനം വരെ ഉയര്‍ന്നു കേട്ടിരുന്ന എസ് രാമചന്ദ്രന്‍ പിള്ളയെ ഒഴിവാക്കിയായിരുന്നു അന്ന് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ടേമിലും യെച്ചൂരിക്ക് അവസരം നിഷേധിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം സമ്മേളനത്തിന് മുമ്പ് തന്നെ തീരുമാനം എടുത്തിരുന്നു. 2014 ലോക്‌സഭാ […]

Kerala News

കെ വി തോമസിന്റേത് ഗുരുതര അച്ചടക്ക ലംഘനം; നടപടി വേണം; കെ മുരളീധരൻ

  • 10th April 2022
  • 0 Comments

കെപിസിസി നിർദ്ദേശം ലംഘിച്ച് സി പി ഐ എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത കെ വി തോമസിന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് കെ മുരളീധരൻ എം പി. വേദിയിലെത്തിയ അദ്ദേഹം പാർട്ടി ശത്രുവിനെ പുകഴ്ത്തി പിണറായി സ്തുതി പാടി. ഇത് ചെയ്യാൻ പാടിലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. വിലക്ക് ലംഘിച്ചതിന് നടപടിയുണ്ടാകണം ഇല്ലെങ്കിൽ പാർട്ടി തീരുമാനം അംഗീകരിച്ച ശശി തരൂരിനോടുള്ള അനീതിയായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ ഹൈക്കമാന്‍ഡ് അംഗീകരിക്കും. കോണ്‍ഗ്രസില്‍ നിന്നും ഇനിയൊന്നും കിട്ടാനില്ലെന്ന […]

Kerala News

പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ല;പരമാവധി അപമാനിച്ചു,പോകുന്നത് സിപിഎമ്മിലേക്കല്ല സെമിനാറിലേക്ക്

  • 7th April 2022
  • 0 Comments

കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാനൊരുങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് എന്ന ആമുഖത്തോടെയാണ് സെമിനാറിൽ പങ്കെടുക്കുന്ന വിവരം കെ വി തോമസ് മാധ്യമങ്ങളെ അറിയിച്ചത്.സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായിമാര്‍ച്ച് മാസത്തില്‍ താന്‍ സംസാരിച്ചിരുന്നു. സെമിനാറിന്റെ കാര്യം അന്നുതന്നെ അറിയിച്ചിരുന്നുവെന്നും സെമിനാറില്‍ പങ്കെടുക്കാനുള്ള താല്‍പര്യം സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചെന്നും കെ വി തോമസ് പറഞ്ഞു. ശശി […]

Kerala News

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കും

  • 7th April 2022
  • 0 Comments

കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ കെ.വി.തോമസ് പങ്കെടുക്കും.ഇന്ന് രാവിലെ 11 ന് മാധ്യമങ്ങളെ കണ്ട് നിലപാട് അറിയിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. കെവി തോമസിനെയും ശശി തരൂരിനേയുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍ കെപിസിസി നേതൃത്വം എതിര്‍പ്പ് അറിയിച്ചതോടെ, ഇരുവരും സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സോണിയാഗാന്ധി തീരുമാനം അറിയിച്ചിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്നറിയിപ്പ് […]

Kerala News

സിപിഎം 23ാം പാർട്ടി കോൺഗ്രസ്: സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും,രാഷ്ട്രീയപ്രമേയം വൈകീട്ട്

  • 6th April 2022
  • 0 Comments

സിപിഎം 23ാം പാർട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. . ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് പാ‍ർട്ടി കോൺ​ഗ്രസിന് ഔദ്യോ​ഗിക തുടക്കമിട്ട് കൊണ്ട് പതാക ഉയർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണൻ അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തിയത്. വൈകിട്ട് നാലിന് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കും. വ്യാഴം രാവിലെ ഒമ്പതിന് […]

Kerala News

സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം കണ്ണൂരും അവസാനം ആലപ്പുഴയിലും

  • 10th December 2021
  • 0 Comments

സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരിലാണ് ആദ്യ സമ്മേളനം. കണ്ണൂരിലെ പ്രതിനിധി സമ്മേളനം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന എറണാകുളത്താണ് രണ്ടാമത് സമ്മേളനം നടക്കുക. ഡിസംബര്‍ 14 മുതലാണ് സമ്മേളനം. അന്ന് തന്നെ വയനാട്ടിലും ആരംഭിക്കും. ജനുവരി 28 മുതല്‍ 30 വരെ ആലപ്പുഴയിലാണ് അവസാന ജില്ലാ സമ്മേളനം. എറണാകുളത്ത് […]

error: Protected Content !!