ഏക സിവില്‍ കോഡില്‍ സിപിഐഎം വിളിച്ചുചേര്‍ത്ത പ്രത്യേക കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗിന് ഔദ്യോഗിക ക്ഷണം
രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഏക സിവിൽ കോഡില്‍ സിപിഐഎം വിളിച്ചുചേര്‍ത്ത പ്രത്യേക കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗിന് ഔദ്യോഗിക ക്ഷണം. സിപിഐഎം കഴിഞ്ഞ ദിവസം ഔദ്യോഗികമായി ക്ഷണിച്ചെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എന്നാൽ പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു.ഇന്ന് മലപ്പുറത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. ഏകീകൃത സിവില്‍ കോഡിനെതിരെ എല്ലാ വിഭാഗങ്ങളേയും അണിനിരത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് […]
