Kerala News

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് മുന്നറിയിപ്പിലാതെ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ

  • 17th February 2022
  • 0 Comments

മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയായില്ലെന്നുമുള്ള നിലപാടാണ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. മുന്നറിയിപ്പില്ലാതെയാണ് ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന സിപിഐ നിലപാടാണ് മന്ത്രിമാര്‍ യോഗത്തില്‍ ആവര്‍ത്തിച്ചത്. വേഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനാല്‍ ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ അവസരമുണ്ടായില്ലെന്ന് മന്ത്രിമാര്‍ പരാതിപ്പെട്ടു. പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ടു വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാത്തതില്‍ സിപിഐ മുന്‍പ് തന്നെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. ഓര്‍ഡിനന്‍സ് നിയമസഭയില്‍ വരുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ സി പി […]

Kerala News

പത്തനംതിട്ടയിൽ ചർച്ച; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

  • 29th January 2022
  • 0 Comments

പത്തനംതിട്ടയില്‍ സിപിഐ നേതാക്കളെ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ജില്ലാ നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി. ചർച്ചയിൽ കുറ്റക്കാര്‍ക്കെതിരെ സംഘടനാപരമായും നിയമപരമായുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു വ്യക്തമാക്കി. സിപിഐഎമ്മിന്റെ ഉറപ്പ് വിശ്വസിക്കുന്നു എന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്റെ പ്രതികരണം. ജനുവരി 16 ഞായറാഴ്ച്ചയായിരുന്നു ആക്രമണം അരങ്ങേറിയത്. സിപിഐ അങ്ങാടിക്കല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ ഉദയന്‍ എന്നിവരെ സിപിഐഎം പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് […]

Kerala News

ലോകായുക്ത നിയമ ഭേദഗതി; ഓര്‍ഡിനന്‍സ് ഇറക്കാന്‍ അനാവശ്യ തിടുക്കം കാണിക്കുന്നതെന്തിന് ; കാനം രാജേന്ദ്രൻ

  • 28th January 2022
  • 0 Comments

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ഓർഡിനൻസിനെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കാന്‍ അനാവശ്യ തിടുക്കം കാണിക്കുന്നതെന്തിനാണെന്നും ലോകായുക്ത നിയമത്തിലെ വകുപ്പ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നുണ്ടെങ്കില്‍ നിയമം ഭേദഗതി ചെയ്യുകയല്ല വേണ്ടതെന്നും കാനംപറഞ്ഞു. . കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമത്തിനെതിരെ ജനങ്ങളെ അണിനിരത്തി പോരാടുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ശക്തമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് […]

Kerala News

ലോകായുക്ത നിയമഭേദഗതി; മുന്നണിക്കുള്ളില്‍ കൂടിയാലോചന നടത്താത്തത് തെറ്റ് ; സിപിഐയുടെ എതിര്‍പ്പ് തുടരുന്നു

  • 28th January 2022
  • 0 Comments

ലോകായുക്ത നിയമഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയ വിഷയത്തില്‍ എതിര്‍പ്പ് തുടർന്ന് സിപിഐ. 22 വര്‍ഷമായി നിലനിന്നിരുന്ന ഒരു നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമ്പോള്‍ മുന്നണിക്കുള്ളില്‍ കൂടിയാലോചന നടത്തിയില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ആരോപിച്ചു. . ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതില്‍ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. മുന്നണി സംവിധാനത്തില്‍ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് വിഷയം നിയമസഭയില്‍ കൊണ്ടുവരണമായിരുന്നു. നിയമസഭ പാസാക്കിയ ഒരു നിയമത്തില്‍ […]

Kerala News

‘ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്നത് ഒരു സത്യമാണ്’;ഇടത് മുന്നണിയിലും ഭിന്നത,

  • 26th January 2022
  • 0 Comments

ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച് മുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓര്‍ഡിനന്‍സിന് പകരം വിഷയം ബില്ലായി നിയമസഭയില്‍ കൊണ്ടുവരാമായിരുന്നു എന്നും കാനം തിരുവനന്തപുരത്ത് പ്രതികരിച്ചു.അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് കാനം പറഞ്ഞു.നിയമസഭ ചേരാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കാനം എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് വ്യക്തമാക്കുന്നു. ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദത്തിന് കാരണം. ബില്ലായി അവതരിപ്പിചെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നു എന്നും സിപിഐ സംസ്ഥാന സെക്രട്ടറി […]

Kerala News

ഡി.വൈ.എഫ്.ഐ നേതൃത്വം ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നു ;സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

  • 25th January 2022
  • 0 Comments

പത്തനംതിട്ട അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സി.പി.ഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം.അക്രമ രാഷ്ട്രീയത്തിന്റെ അനുഭവ പഠനങ്ങൾ വിസ്മരിക്കരുതെന്ന് സി പി ഐ എമ്മിനോട് സി പി ഐ നിർദേശിച്ചു. അക്രമം കൊണ്ടും സർവാധിപത്യ പ്രവണത കൊണ്ടും നിയന്ത്രിച്ച് നിർത്താമെന്ന് കരുതരുതെന്നും സി പി ഐ മുഖപത്രം പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതിനുള്ള ഫാസിസ്റ്റ തന്ത്രമാണ്. ജനാധിപത്യത്തിന്റെ […]

Kerala News

ബാങ്ക് തിരഞ്ഞെടുപ്പ്; സിപിഐ നേതാക്കളെ വളഞ്ഞിട്ട് തല്ലി ഡി.വൈ.എഫ്.ഐക്കാര്‍,

  • 23rd January 2022
  • 0 Comments

അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഐ നേതാക്കളെ സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിപിഐ അങ്ങാടിക്കല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ ഉദയന്‍ എന്നിവരെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ചത്.ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘർഷത്തിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കൊടുമൺ അങ്ങാടിക്കൽ മേഖലയിൽ സിപിഎം സിപിഐ സംഘർഷങ്ങളും തുടരുകയാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ […]

Kerala News

‘പ്രസ്താവന തികച്ചും അപക്വം ‘മുന്നണിയെ ബാധിക്കുമെന്ന് ഓര്‍ത്തില്ല’; ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ വിമര്‍ശനം

  • 5th January 2022
  • 0 Comments

കോൺഗ്രസ് അനുകൂല പരാമർശത്തിൽ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം.പ്രസ്താവന അനവസരത്തിലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫിനെ ബാധിക്കുമെന്ന് ആലോചിക്കാതെയുളള അഭിപ്രായമായിപ്പോയന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു പ്രതികരണത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തി.പ്രസ്താവന തികച്ചും അപക്വമായിപ്പോയെന്നും പാർട്ടി എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനമുണ്ടായി.കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്നും കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍.എസ്.എസ്. സംഘടനകള്‍ ഇടംപിടിക്കുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന. കൊച്ചിയില്‍ നടന്ന പി.ടി. തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Kerala News

കാലടിയിൽ സി പി ഐ- സി പി എം സംഘർഷം രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു

  • 25th December 2021
  • 0 Comments

കാലടിയിൽ സി പി എം- സി പി ഐ സംഘർഷത്തിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു. പുതിയകര സ്വദേശികളായ സേവ്യർ, ക്രിസ്റ്റിൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.. ആക്രമണത്തിന് പിന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നാണ് ആരോപണം. ആക്രമണത്തിൽ പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീടുകയറിയായിരുന്നു അക്രമം.ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്ത് തർക്കമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണമുണ്ടായത്. സി പി എം പ്രവർത്തകർ സി പി ഐയിൽ […]

Kerala News

കെ റെയിൽ;ഡിപിആര്‍ പുറത്തുവിടണമെന്ന് സി പി ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ സി.പി.എമ്മിനെ ഇക്കാര്യം അറിയിക്കും

  • 25th December 2021
  • 0 Comments

കെ-റെയില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ ആവശ്യപ്പെട്ട് സിപിഐ.ഉഭയകക്ഷി ചര്‍ച്ചയില്‍ സി.പി.എമ്മിനെ ഇക്കാര്യം അറിയിക്കും.പദ്ധതിയുടെ ഡിപിആര്‍ കണ്ട് പരിശോധിച്ച ശേഷം മാത്രം തുടര്‍നിലപാട് സ്വീകരിക്കും.സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച നടന്ന സംസ്ഥാന കൗണ്‍സിലിൽ ചില പ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. സിപിഐഎമ്മിനെ നിലപാടറിയിക്കാനുള്ള തീരുമാനം സിപിഐയിലെ ഉള്‍പാര്‍ട്ടി സമ്മര്‍ദം മൂലമെന്നാണ് സൂചന. രൂപരേഖ പുറത്തുവിടുന്നത് വരെ പദ്ധതിയെ പരസ്യമായി തള്ളേണ്ടെന്നാണ് സിപിഐ തീരുമാനം. […]

error: Protected Content !!