കാല്‍പ്പാദം മുറിച്ചുമാറ്റി; പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നു; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: പ്രമേഹ രോഗവും അണുബാധയും മൂലം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലത് കാല്‍പ്പാദം മുറിച്ചുമാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ് അദ്ദേഹം. മലയാള മനോരമയോടായിരുന്നു പ്രതികരണം. ‘നേരത്തേ ഉണ്ടായ അപകടം കാരണം ഇടത് കാലിന് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന വലതു കാലിന്റെ അടിഭാഗത്ത് ഒരു മുറിവുണ്ടായി. പ്രമേഹം കാരണം അത് കരിഞ്ഞതുമില്ല. രണ്ട് മാസമായിട്ടും കരിയാതെ തുടര്‍ന്നതോടെയാണ് ആശുപത്രിയില്‍ എത്തിയത്. അപ്പോഴേക്കും പഴുപ്പ് മുകളില്‍ കയറി. രണ്ട് വിരലുകള്‍ […]
