രാജ്യത്ത് കോവിഡ് തരംഗമല്ല സുനാമി; ദില്ലി ഹൈക്കോടതി
രാജ്യത്തേത് കൊവിഡ് തരംഗമല്ല സുനാമിയാണെന്ന് ദില്ലി ഹൈക്കോടതി. മരണനിരക്ക് കുറയ്ക്കാനുള്ള ഇടപെടലുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയേ മതിയാവൂയെന്നും കോടതി നിർദ്ദേശിച്ചു. കോടതികള്‍ നിരന്തരം ഇടപെട്ടിട്ടും രാജ്യത്തെ ഓക്സിജന്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. ദില്ലിയടക്കം ഉത്തരേന്ത്യയിലെ പലയിടങ്ങളിലും വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച ഹര്‍ജി ഇന്നും പരിഗണിച്ച ദില്ലി ഹൈക്കോടതി ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനും ദില്ലി സര്‍ക്കാരിനും ഒളിച്ചോടാനാവില്ലെന്ന് വ്യക്തമാക്കി. അതേസമയം, ഓക്സിജൻ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത […]
