Trending

കൊയിലാണ്ടി ടൗൺ ഇന്നുമുതൽ ഭാഗികമായി അടച്ചു, സ്വകാര്യ ബസ്സുകൾ പലതും ഓട്ടം നിർത്തി

  • 20th July 2020
  • 0 Comments

കോഴിക്കോട് : കോവിഡ് 19 പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ടൗൺ ഇന്നുമുതൽ ഭാഗികമായി അടച്ചു.കൊയിലാണ്ടി നഗരത്തിലെ നടേലക്കണ്ടി വാർഡ് (വാർഡ് 32) അടച്ചു കണ്ടെയ്‌ൻമെന്റ്‌ സോണാക്കി. ഇതിന്റെ ഭാഗമായി മാർക്കറ്റ് മുതൽ കെ.ഡി.സി ബാങ്ക്, ബപ്പൻകാട് ഗേറ്റുവരെയുള്ള ഭാഗം ഇന്ന് (തിങ്കളാഴ്ച) മുതൽ അടച്ചിടും. അവശ്യസർവീസ് വിഭാഗത്തിൽപ്പെടുന്ന ഓഫീസുകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. മെഡിക്കൽഷാപ്പുകൾ തുറക്കാം. ചെങ്ങാട്ടുകാവ് പഞ്ചായത്തിലെ പതിനേഴാംവാർഡായ മാടാക്കരയിലും മൂടാടിയിലെ നാലാംവാർഡായ വീരവഞ്ചേരിയിലും നിയന്ത്രണമുണ്ട്.നാഷണൽ ഹൈവേ വഴി യാത്രചെയ്യുന്നവർ കണ്ടെയ്‌ൻമെൻറ് സോണിൽ ഒരിടത്തും […]

Kerala News

ട്രക്ക് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു വയനാട് ഗ്രീൻ സോണിൽ നിന്നും ഓറഞ്ചിലേക്ക് മാറി

കല്‍പറ്റ: വയനാടിനെ ഗ്രീൻ സോണിൽ നിന്നും ഓറഞ്ച് സോണിലേക്ക് മാറ്റി. ഇന്നലെ വരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പട്ടികയിൽ ഗ്രീൻ സോണിൽ ആയിരുന്നു വെങ്കിലും ചെന്നൈയിൽ നിന്നും തിരിച്ചെത്തിയ വയനാട് സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഓറഞ്ച് സോണിലേക്ക് മാറി. ഇദ്ദേഹത്തിനു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. 26 നു ചരക്കിറക്കി നാട്ടിലെത്തിയതിനെ തുടർന്ന് പരിശോധനയ്ക്കായി സ്രവം അയച്ച ശേഷം ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. കുറുക്കന്മൂല പിഎച്ച്സിയുടെ പരിധിയിലാണ് ഇദ്ദേഹത്തിന്റെ വീട്. ട്രക്ക് ഡ്രൈവറുടെ സഹായിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. […]

International

പിടിവിടാതെ കോവിഡ് ലോകത്ത് മരണം 1,97,082

ലോകത്ത് കോവിഡ് 19 വൈറസ് ബാധ മൂലമുള്ള മരണം രണ്ട് ലക്ഷത്തിലേക്ക് .ഇതുവരെ 1,97,082 പേരാണ് ആകെ മരിച്ചത്. കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 28 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ആറായിരത്തിലേറെ പേരാണ് മരണപെട്ടത്. ഇതുവരെ രോഗമുക്തി നേടിയത് 775,986 പേരാണ് . 9,24,262 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,176 പേരാണ്. പുതുതായി 1942 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ആദ്യം രോഗം സ്ഥിരീകരിച്ച ചൈനയിൽ […]

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട്‌ ഹൗസ് സർജന്മാർക്ക് കോവിഡ്

കോഴിക്കോട് : ജില്ലയിൽ രണ്ടു പേർക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ഹൗസ് സർജന്മാർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇരുപേരും കണ്ണൂർ സ്വദേശികളാണ്. തബ് ലീഗ് പ്രവർത്തകർ യാത്ര ചെയ്ത ട്രെയിനിലാണ് ഇവർ തിരിച്ചെത്തിയത്. ഇവരെ പരിശോധിച്ച 6 മെഡിക്കൽ കോളേജ് ഡോക്ടർമാരെ കോറന്റൈനിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പുലർത്തിയവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടം തയ്യാറാക്കും.

error: Protected Content !!