മാദ്ധ്യമ പ്രവർത്തകരെ വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം ;വി. മുരളീധരൻ
മാദ്ധ്യമ പ്രവർത്തകരെ കൊറോണ വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി. മുരളീധരന്റെ പ്രതികരണം. മാതൃഭൂമി സീനിയർ റിപ്പോർട്ടർ വിപിൻ ചന്ദിന്റെ മരണം ചൂണ്ടികാട്ടിയാണ് വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം മാതൃഭൂമി ന്യൂസിലെ വിപിൻ ചന്ദിൻറെ അകാലവിയോഗത്തെക്കുറിച്ച് മാധ്യമസുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് കേരളത്തിൽ മാധ്യമപ്രവർത്തകരെ കോവിഡ് വാക്‌സീൻ […]
